Posted On
date_range Updated On
date_range അനധികൃത ക്യാമ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
കുവൈത്ത്സിറ്റി: അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസന്‍സ് കുവൈത്ത് മുനിസിപ്പാലിറ്റി റദ്ദാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റ് യോഗത്തിലാണ് എട്ട് ക്യാമ്പുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്. ക്യാമ്പുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. എന്നാല്‍, നിയമലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.