Posted On
date_range Updated On
date_range യു.എ.ഇ അംബാസഡറുടെ വസതിക്കു നേരെ ആക്രമണം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: യു.എ.ഇ അംബാസഡറുടെ സുഡാനിലെ കാർത്തൂമിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഇത്തരത്തിലുള്ള ലംഘനങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിരസിച്ചു.
നയതന്ത്ര ദൗത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിത്രതയെ മാനിക്കുകയും അവക്ക് പൂർണ സംരക്ഷണം നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.