അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

ജ​ഹ്‌​റ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: ജ​ഹ്‌​റ റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. എ​ട്ടു​പേ​ർ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യും അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പാ​സ​ഞ്ച​ർ ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് രാ​വി​ലെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

തൊ​ട്ട​ടു​ത്ത ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​രി​ച്ച​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നും മ​റ്റു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

Tags:    
News Summary - two vehicles collided on Jahra Road.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.