Posted On
date_range Updated On
date_range രണ്ടു മാസത്തിനുശേഷം കോവിഡ് കേസുകൾ 1000ത്തിനു താഴെ
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു മാസത്തിലേറെ കാലത്തിനുശേഷം ഒരുദിവസത്തെ കോവിഡ് കേസുകൾ 1000ത്തിന് താഴെയായി. ഞായറാഴ്ച 992 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇതുവരെ 2,85,068 പേർക്ക് കോവിഡ് ബാധിച്ചു. ഞായറാഴ്ച 1317 പേർ ഉൾപ്പെടെ 2,69,633 പേർ രോഗമുക്തി നേടി. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1645 ആയി.
ബാക്കി 13,790 പേരാണ് ചികിത്സയിലുള്ളത്. 210 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. 24,03,736 പേർക്കാണ് ഞായറാഴ്ച വരെ വൈറസ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.