Posted On
date_range Updated On
date_range മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെക്കൽ, സുരക്ഷാ ലംഘനം എന്നീ കുറ്റങ്ങളിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ. വഫ്റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽനിന്നാണ് പ്രവാസികൾ പിടിയിലായത്.
വഫ്റ റോഡിൽ അസാധാരണ സാഹചര്യത്തിൽ കണ്ട 32കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളിൽനിന്ന് ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് സാമഗ്രികളും അടങ്ങിയ രണ്ട് ബാഗുകൾ കണ്ടെത്തി.
സുരക്ഷാ ലംഘനത്തിനാണ് മുബാറക് അൽകബീർ പൊലീസ് 55 വയസ്സുള്ള പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരിശോധിച്ചപ്പോൾ ഒരു ബാഗ് രാസവസ്തുക്കൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.