ജഹ്റ മേഖലയിൽ മരത്തിന് തീപിടിച്ചത് ഫയർഫോഴ്സ്
അണക്കുന്നു
Posted On
date_range Updated On
date_range ജഹ്റ മേഖലയിൽ മരങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: ജഹ്റ മേഖലയിൽ മരങ്ങൾക്ക് തീപിടിച്ചത് ഫയർഫോഴ്സ് ഇടപെട്ട് അണച്ചു. വാട്ടർ പമ്പിന് സമീപമാണ് മരത്തിന് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ജഹ്റ, ഹർഫി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേനയെ ഉടൻ സംഭവ സ്ഥലത്തേക്ക് അയച്ചു. സംഘം സ്ഥലത്തെത്തി വൈകാതെ തീ അണച്ചു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.