ട്രാ​ക്ക് ‘ഓ​ണം -ഈ​ദ് സം​ഗ​മം 2023’ന്റെ ​ഭാ​ഗ​മാ​യ ചാ​രി​റ്റി കൂ​പ്പ​ൺ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​ഹ​രി​പ്ര​സാ​ദ് ഡോ. ​പ്ര​ഗ​തി ന​മ്പ്യാ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ട്രാ​ക്ക് ‘ഓ​ണം -ഈ​ദ് സം​ഗ​മം 2023’: ചാ​രി​റ്റി കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) കേ​ന്ദ്ര ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ 13ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണം -ഈ​ദ് സം​ഗ​മം 2023’ന്റെ ​ഭാ​ഗ​മാ​യി ചാ​രി​റ്റി കൂ​പ്പ​ൺ പു​റ​ത്തി​റ​ക്കി. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​ഹ​രി​പ്ര​സാ​ദ് ഡോ. ​പ്ര​ഗ​തി ന​മ്പ്യാ​ർ​ക്ക് കൂ​പ്പ​ൺ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ. നി​സ്സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ജ​യ​കൃ​ഷ്ണ കു​റു​പ്പ്, കെ.​ടി. ഗോ​പ​കു​മാ​ർ, കേ​ന്ദ്ര ജോ. ​ട്ര​ഷ​റ​ർ കൃ​ഷ്ണ രാ​ജ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​സ്. പ്ര​ശാ​ന്ത്, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ പി.​ആ​ർ. ര​ജി​ത്ത്, വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യ രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത ഹ​രി​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​നു അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ട്രാ​ക്ക് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷ്ലി ജോ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലി​ജോ​യ് ജോ​ളി ലി​ല്ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Track-Onam-Eid-2023-Charity-coupon-published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.