Posted On
date_range Updated On
date_range ജഹ്റയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: ജഹ്റയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അടുത്തടുത്തായി നിർത്തിയിട്ട വാഹനങ്ങളിൽ തീ പടർന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു.
തീപിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സമീപ ഇടങ്ങളിലേക്ക് പടരാതെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്.
വെയിലത്ത് നിർത്തിയിടുന്ന വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും അപകട സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.