ആണവ അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ആണവ റിയാക്ടറുകളിൽനിന്നുള്ള അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക യോഗം ചേർന്നതായി കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വ്യക്തമാക്കി. ഇസ്രായേൽ -ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ നടപടികൾ യോഗം അവലോകനം ചെയ്തു.
രാജ്യത്തെ ഊർജ, ജല, ആരോഗ്യ മേഖലകളിലെ സന്നദ്ധത, അടിയന്തര സാഹചര്യങ്ങളും ദുരന്തങ്ങളും നേരിടാനുള്ള സുപ്രധാന മേഖലകളുടെ തയാറെടുപ്പുകൾ, പരിസ്ഥിതി നിരീക്ഷണ പദ്ധതികൾ, വായു, കടൽ പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ, സിവിൽ ഡിഫൻസ് പദ്ധതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയും വിലയിരുത്തി. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം വർധിപ്പിക്കൽ, അപകടസാധ്യതകൾ നേരിടുന്നതിനുള്ള ഏകോപനവും തയാറെടുപ്പും ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.