കുവൈത്ത് സിറ്റി: ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയിലെ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ചിൽനിന്ന് പണമയക്കുമ്പോൾ ആകർഷക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒരുമ ഭാരവാഹികൾ ബി.ഇ.സി എക്സ്ചേഞ്ചിലെത്തി ഉപഹാരം കൈമാറി.
ബി.ഇ.സി എക്സ്ചേഞ്ച് കൺട്രി ഹെഡ് മാത്യൂസ് വർഗീസ്, സെയിൽസ് മാനേജർ രാംദാസ്, കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ഒരുമ ചെയർമാൻ സി.പി. മുഹമ്മദ് നൈസാം, സി.കെ. നജീബ് എന്നിവർ സംബന്ധിച്ചു. കെ.ഐ.ജി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസിക്ഷേമ പദ്ധതിയാണ് ഒരുമ. രണ്ടര ദീനാർ നൽകി പദ്ധതിയിൽ ഒരു വർഷത്തേക്ക് അംഗത്വമെടുക്കാം.
ഈ കാലയളവിനിടയിൽ മരിക്കുന്ന അംഗങ്ങളുടെ നോമിനിക്ക് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി അഞ്ചു വർഷം അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്ന് ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയുമാണ് ലഭിക്കുക.
അംഗങ്ങളുടെ ഹൃദയശസ്ത്രക്രിയ (ബൈപാസ്), ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് എന്നിവക്ക് പരമാവധി 25,000 രൂപ ചികിത്സസഹായം നൽകും. രണ്ടു മാസം നീളുന്ന അംഗത്വ കാമ്പയിൻ ജനുവരി 31ന് സമാപിക്കും.
കാമ്പയിൻ കാലയളവിൽ മാത്രമാണ് അംഗത്വമെടുക്കാനും പുതുക്കാനും കഴിയുക. കൂടുതൽ വിവരങ്ങൾക്കും അംഗത്വമെടുക്കാനും അബ്ബാസിയ 60022820, ഫർവാനിയ 55608126, കുവൈത്ത് സിറ്റി 94473617, റിഗ്ഗായ് 60365614, സാൽമിയ 66876943, അബൂഹലീഫ 97220839, ഫഹാഹീൽ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. www.orumakuwait.com വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.