കുവൈത്ത്: കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാനാ) കുവൈത്ത് സംഘടിപ്പിച്ച പ്രഥമ തോപ്പിൽ ഭാസി നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ അഞ്ചു പ്രധാന പുരസ്കാരങ്ങൾ നേടിയ ‘ഒരു സദാചാരകാല പ്രണയം’ നാടകത്തിെൻറ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ ‘അയനം’ ഓപൺ ഫോറം അനുമോദിച്ചു. ബർഗ്മാൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച നാടകം മികച്ച സംവിധായകൻ, മികച്ച നടി (ട്രീസ വിത്സൺ), രണ്ടാമത്തെ നടി (ശരണ്യ ദേവി), മികച്ച രണ്ടാമത്തെ നടൻ (റഫീഖ് തായത്ത്) എന്നീ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. അഭിനേതാക്കളായ ബെന്നി ശങ്കൂരിക്കൽ, സുമേഷ് ഹരിഹരൻ, സുധീപ് ജോസഫ്, ഹെൻറി ജോൺ എന്നിവരും അനുമോദനം ഏറ്റുവാങ്ങി. ശബ്ദവും സംഗീതവും നിയന്ത്രിച്ച ഹെൽവിൻ ജോൺ, അണിയറയിൽ പ്രവർത്തിച്ച ഷബീബ റഫീഖ് എന്നിവർക്കും പുരസ്കാരങ്ങൾ നൽകി.
അയനം ജനറൽ കൺവീനർ അബ്ദുൽ ഫത്താഹ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഷാജി രഘുവരൻ, ഡേവിഡ് ചിറയത്ത്, സുജരിയ മീത്തൽ, അസീസ് തിക്കോടി, ശ്രീനിവാസൻ, മുഹമ്മദ് റിയാസ്, ബിജു തിക്കോടി, ബർഗ,മാൻ തോമസ് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിത്സൺ ചിറയത്ത്, വിനോദ് വല്ലൂപ്പറമ്പിൽ, സാബു പീറ്റർ, കെ.വി. മുജീബുല്ല, മഹേഷ് സെൽവരാജൻ, ജോയ്സി സുധീപ് എന്നിവർ സംസാരിച്ചു.
മാസ്റ്റർ ബ്ലെസ്സൻ അബ്രഹാം അവതരിപ്പിച്ച കീ ബോർഡ് സംഗീതവും, സുമേഷ് ഹരിഹരൻ അവതരിപ്പിച്ച നാടൻ പാട്ടും പരിപാടിക്ക് മാറ്റുകൂട്ടി. ഉത്തമൻ വളത്തുകാട് കവിത അവതരിപ്പിച്ചു. കൺവീനർമാരായ ഷെരീഫ് താമരശ്ശേരി സ്വാഗതവും ബാലകൃഷ്ണൻ ഉദുമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.