Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ നിര്യാണത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം, ജനറൽ സെക്രട്ടറി റൈജു അരീക്കര എന്നിവർ അനുശോചിച്ചു.
രാജ്യനന്മക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ജീവിതം വിനിയോഗിച്ച മാതൃകാപുരുഷനാണ് രത്തൻ ടാറ്റയെന്നും അസോസിയേഷൻ വ്യക്തമാക്കി. ലാളിത്യവും സമൂഹ സേവനവും മാതൃകയാക്കി എളിമയോടെ ജീവിച്ച രത്തൻ ടാറ്റക്ക് അസോസിയേഷൻ ആദരാജ്ഞലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.