കുവൈത്ത് സിറ്റി: പ്രിൻറിങ് ആൻഡ് പബ്ലിഷിങ് നിയമം കുവൈത്ത് പാർലമെൻറ് അംഗീകരിച്ചു. വിലക്കുകളും നിരോധനങ്ങളും വെട്ടിക്കുറച്ച് അഭിപ്രായ സ്വാതന്ത്ര്യം വിപുലപ്പെടുത്തിയതാണ് പ്രധാന മാറ്റം. 11 തരം വിലക്കുകൾ അഞ്ചായി കുറച്ചു. മതവികാരം വ്രണപ്പെടുത്തൽ, ജനങ്ങളുടെ അന്തസ്സ് ഇടിക്കൽ, കുവൈത്തിന്റെയും മറ്റുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കൽ, സമൂഹത്തിന്റെ പൊതുധാർമിക ബോധത്തിന് നിരക്കാത്തത് തുടങ്ങിയ ഉള്ളടക്കങ്ങൾ വിലക്കിന്റെ പരിധിയിൽ തുടരുന്നു.
10,000 ദീനാർ വരെ പിഴ ചുമത്താൻ അമീറിന് അധികാരം നൽകുന്നതാണ് നിയമം. നിയമനിർമാണവുമായി സഹകരിച്ചതിന് വാർത്താവിതരണ, സാംസ്കാരിക മന്ത്രി ഹമദ് റൂഹുദ്ദീൻ എം.പിമാർക്ക് നന്ദി അറിയിച്ചു.ബുധനാഴ്ച ക്വാറം തികയാത്തതിനാൽ പാർലമെൻറ് യോഗം മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.