കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽനിന്ന് കടലിൽ വീണ പെണ്‍കുട്ടിയെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ഡിപ്പാർട്മെന്റ് ബോട്ടുകൾ രക്ഷപ്പെടുത്തി. പെണ്‍കുട്ടി സ്വയം ചാടിയതാണെന്നാണ് സൂചന. പാലത്തില്‍നിന്ന് കടലിലേക്ക് ചാടിയതായി വിവരം ലഭിച്ചയുടന്‍ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സംഘം സ്ഥലത്തെത്തുകയായിരുന്നു. നിസ്സാര പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ എമർജൻസിക്ക് കൈമാറി. ജാബിര്‍ പാലത്തിന് സമീപം അധികൃതര്‍ ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.