Posted On
date_range Updated On
date_range ഗസ്സാലി റോഡിൽനിന്ന് അബ്ബാസിയയിലേക്കുള്ള എക്സിറ്റ് തുറന്നു
കുവൈത്ത് സിറ്റി: ഗസ്സാലി റോഡിൽനിന്ന് അബ്ബാസിയയിലേക്കുള്ള പുതിയ റോഡ് എക്സിറ്റ് തുറന്നു. 900 മീറ്റർ ദൂരം വരുന്ന പുതിയ എക്സിറ്റിൽ നാലുവരിപ്പാതയും രണ്ട് ഭാഗത്തുമായി സേഫ്റ്റി ലൈനും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റോഡ് തുറന്നുകൊടുത്തത്.
ഇതോടെ ഗസ്സാലി റോഡിൽനിന്ന് അബ്ബാസിയയിലേക്കും സിക്സ്ത് റിങ് റോഡിലേക്കും വിമാനത്താവളത്തിലേക്കും കുവൈത്ത് സിറ്റിയിലേക്കും പ്രവേശനം എളുപ്പമായി.
അബ്ബാസിയയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പുതിയ എക്സിറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷ. നിരവധി റോഡ് വികസന പദ്ധതികളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.