മറൈൻ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ
Posted On
date_range Updated On
date_range സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി
കുവൈത്ത് സിറ്റി: സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമും ആളുകളെ രക്ഷപ്പെടുത്തി. 24 അടി നീളമുള്ള ക്രൂയിസറാണ് അപകടത്തിൽപെട്ടത്. റിപ്പോർട്ട് ലഭിച്ച ഉടനെ ഷുവൈഖ് മറൈൻ ഫയർ സ്റ്റേഷനിലേക്ക് നിർദേശം നൽകുകയും സംഘം എത്തി ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു എന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.