Posted On
date_range Updated On
date_range ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ നൽകും
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിെൻറ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ നൽകും.പ്രായമായവർ, പ്രതിരോധശേഷി കുറവുള്ളവർ, അർബുദ രോഗികൾ, കോവിഡ് പെെട്ടന്ന് പിടിപെടാൻ സാധ്യതയുള്ളവർ എന്നിങ്ങനെ മുൻഗണന വിഭാഗത്തിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.
ഫൈസർ അല്ലെങ്കിൽ ആസ്ട്ര സെനക വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ബൂസ്റ്റർ ഡോസ് നൽകുക. അതിനിടെ മൊഡേണ വാക്സിൻ ആദ്യ ബാച്ച് ഒക്ടോബറിൽ കുവൈത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.