ടെക്സാസ് കുവൈത്ത് ഓണം-ഈദ് സംഗമം ഫ്ലയറുമായി അംഗങ്ങൾ
Posted On
date_range Updated On
date_range ടെക്സാസ് കുവൈത്ത് ഓണം-ഈദ് സംഗമം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് ഓണം- ഈദ് സംഗമം ഒക്ടോബർ മൂന്നിന് നടക്കും. ‘ഈദിൻ നിറവിൽ പൊന്നോണം’ എന്ന പേരിലുള്ള പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് യാഷ് അബ്ദുൽകരീം പ്രോഗ്രാം കൺവീനർ ഷാൻ കരുണാകരന് ഫ്ലയർ കൈമാറി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ജോർജ്, ട്രഷറർ കനകരാജ്, വൈസ് പ്രസിഡന്റ് സുമേഷ് സുധാകരൻ, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ, ജോണികുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.