?????? ????? ??????? ?????????? ?????????????????? ???????????????????????????

101 ത​രം ചാ​യ​ക​ളു​മാ​യി ‘ദു​ബൈ ദു​ബൈ ക​റ​ക്​ മ​ക്കാ​നി’

കു​വൈ​ത്ത്​ സി​റ്റി: 101 ത​രം ചാ​യ​ക​ളു​മാ​യി ‘ദു​ബൈ ദു​ബൈ ക​റ​ക്​ മ​ക്കാ​നി’ ബു​ധ​നാ​ഴ്​​ച മു​ത​ൽ കു​വൈ​ത്തി ​ലെ ഫ​ർ​വാ​നി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഫ​ർ​വാ​നി​യ റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം ലു​ലു എ​ക്​​ സ്​​പ്ര​സി​ന​ടു​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം രാ​വി​ലെ 10.30ന്​ ​പ​ത്​​മ​ശ്രീ എം.​എ. യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​റ​ക്​ ടീ, ​ക​റ​ക്​ വാ​നി​ല, ക​റ​ക്​ ചോ​ക​ലേ​റ്റ്, സി​ന്ന​മ​ൻ ടീ, ​റോ​സ്​ വാ​ട്ട​ർ ടീ, ​ക​റ​ക്​ കോ​ൺ​​​ഫ്ലേ​ക്, ക​റ​ക്​ ബി​സ്​​ക​റ്റ്, ക​റ​ക്​ സ​ഫ്രാ​ൻ, ക​റ​ക്​ കാ​ർ​ഡ​മ​ൻ, ക​റ​ക്​ ജി​ൻ​ജ​ർ തു​ട​ങ്ങി ചാ​യ​യു​ടെ വൈ​വി​ധ്യം ത​ന്നെ​യാ​ണ്​ ഇൗ ​സ്ഥാ​പ​ന​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

ചാ​യ​ക​ൾ, എ​ണ്ണ​ക്ക​ടി​ക​ൾ, വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, വി​വി​ധ ത​രം പൊ​റോ​ട്ട തു​ട​ങ്ങി രു​ചി വൈ​വി​ധ്യ​ത്തി​​െൻറ പെ​രു​മ​യു​മാ​യാ​ണ്​ ‘ദു​ബൈ ദു​ബൈ ക​റ​ക്​ മ​ക്കാ​നി’ പ്ര​വ​ർ​ത്തി​ക്കു​ക. പേ​രു​പോ​ലെ ത​ന്നെ വൈ​വി​ധ്യ​മു​ള്ള​താ​യി​രി​ക്കും ഇ​വി​ടു​ത്തെ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ കു​ഞ്ഞി, ജ​മാ​ൽ, ഹി​ജാ​സ്, ആ​ബി​ദ്​ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​റ​ക്​ മ​ക്കാ​നി​യി​ൽ സ്വ​ന്തം സ്​​പെ​ഷ​ലൈ​സ​ഡ്​ മ​സാ​ല​ക​ൾ മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ രു​ചി​മേ​ള​മൊ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - tea-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.