ആരോഗ്യമന്ത്രി ഡോ. അഹമദ് അൽ അവoദി മെഡിക്കൽ റീഹാബിലിറ്റേഷൻ കോൺഫറൻസിൽ
കുവൈത്ത് സിറ്റി: സുസ്ഥിരമായ ആരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമദ് അൽ അവദി. നാച്വറൽ മെഡിസിൻ ആറാം പതിപ്പിന്റെയും മെഡിക്കൽ റീഹാബിലിറ്റേഷൻ കോൺഫറൻസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രോഗികളെ സാധാരണ ജീവിതം പുനഃസ്ഥാപിക്കാൻ പ്രാപ്തമാക്കുന്നതിന് ഇവ രണ്ടും അടിസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. ശാരീരിക പരിക്കുകൾ, മസ്തിഷ്കാഘാതം, സുഷുമ്നാ നാഡിക്ക് ക്ഷതങ്ങൾ, വാർധക്യം എന്നിവ ഇത്തരം ചികിത്സ ആവശ്യമുള്ള ചില കേസുകളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര അവാർഡുകൾ നേടിയ നാച്ചുറൽ മെഡിസിൻ ഹോസ്പിറ്റലിനെ അദ്ദേഹം പ്രശംസിച്ചു. രോഗ പ്രതിരോധവും മെഡിക്കൽ പുനരധിവാസവും സംയോജിപ്പിക്കുന്നതിന് നൂതനവും സംയോജിതവുമായ തന്ത്രങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാച്ചുറൽ മെഡിസിൻ, മെഡിക്കൽ റീഹാബിലിറ്റേഷൻ സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
ജഹ്റ, ഫർവാനിയ, അദാൻ ആശുപത്രികളിൽ ഇവ ഉൾപ്പെടുന്നു. മെഡിക്കൽ പുനരധിവാസത്തിനായി പുതിയ ആശുപത്രി നിർമ്മിക്കാനുള്ള പദ്ധതിയും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.