Posted On
date_range Updated On
date_range കുവൈത്തിൽ സ്കൂള്‍ ബസില്‍നിന്നു വീണ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം അബു ഹലീഫയിലാണ് സംഭവം.
ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഉച്ചക്ക് സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയായിരുന്നു അപകടം. കുട്ടികളെ ഇറക്കുന്നതിനായി നിര്‍ത്തിയ ബസ് മുന്നോട്ടുനീങ്ങിയപ്പോൾ വിദ്യാർഥിനി തെറിച്ചു വീണ് ബസിനിടയില്പെടുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.