Posted On
date_range Updated On
date_range 30 ലക്ഷം പേർക്ക് ഇതുവരെ പി.സി.ആർ പരിശോധന നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ 30 ലക്ഷത്തിലധികം പേർക്ക് കോവിഡ് പരിശോധന നടത്തി. 2020 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്.
30,21,382 പേർക്കാണ് ശനിയാഴ്ച വരെ കോവിഡ് പരിശോധന നടത്തിയത്. രാജ്യത്തെ ജനസംഖ്യ 43.3 ലക്ഷത്തിന് മേൽ മാത്രമാണ്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിന് മുകളിൽ ആളുകൾക്ക് പരിശോധന നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പ്രതിദിനം പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ദിവസവും പരിശോധന നടത്തുന്നു.രോഗസ്ഥിരീകരണ നിരക്ക് ശരാശരി 12 ശതമാനത്തിന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.