എ​സ്.​എം.​സി.​എ ര​ജ​ത ജൂ​ബി​ലി കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ധ​ന​സ​മാ​ഹ​ര​ണം സാ​ൽ​മി​യ ഏ​രി​യ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​സ്.​എം.​സി.​എ ര​ജ​ത ജൂ​ബി​ലി കാ​രു​ണ്യ പ​ദ്ധ​തി ധ​ന​സ​മാ​ഹ​ര​ണം

കു​വൈ​ത്ത് സി​റ്റി: സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ര​ജ​ത ജൂ​ബി​ലി കാ​രു​ണ്യ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഏ​ഴ് ല​ക്ഷം വീ​തം ചെ​ല​വ് വ​രു​ന്ന ആ​ദ്യ അ​ഞ്ച് വീ​ടു​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു.

സാ​ൽ​മി​യ ഏ​രി​യ​യി​ൽ മു​ൻ പ്ര​സി​ഡ​ൻ​റും ഇ​പ്പോ​ഴ​ത്തെ സി.​എം.​സി മെം​ബ​റു​മാ​യ ജേ​ക്ക​ബ് മാ​റാ​ട്ടു​കു​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ ഗ​ഡു സാ​ൽ​മി​യ ഏ​രി​യ ക​ൺ​വീ​ന​ർ സു​നി​ൽ തൊ​ടു​ക​യും പ്ര​സി​ഡ​ൻ​റ് സാ​ൻ​സി​ലാ​ൽ, സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ, ട്ര​ഷ​റ​ർ ജോ​സ് മ​ത്താ​യി, ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ജി, ഏ​രി​യ ട്ര​ഷ​റ​ർ സ്ക​റി​യ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റ് സാ​ൻ​സി​ലാ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ ദ​രി​ദ്ര​രോ​ട് ദ​യ കാ​ണി​ക്കു​ന്ന​വ​ൻ ക​ർ​ത്താ​വി​നാ​ണ് ക​ടം കൊ​ടു​ക്കു​ന്ന​ത് അ​വി​ടു​ന്ന് ക​ടം വീ​ട്ടും എ​ന്ന സ​ദ് വ​ച​നം അ​നു​സ്മ​രി​പ്പി​ച്ചു.

ഏ​രി​യ ക​ൺ​വീ​ന​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​സ് മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - SMCA Silver Jubilee Charity Fundraiser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.