സ​ലീ​ലി​നും സ​ഫ​യും കു​വൈ​ത്ത് ദേ​ശീ​യപ​താ​ക​യു​മാ​യി

ഫ്രീ ​സ്കീ​യി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​യ​ർ​ത്തി സ​ഹോ​ദ​ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫ്രീ ​സ്കീ​യി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ കു​വൈ​ത്തി​ലെ ഐ​സ് സ്കീ​യി​ങ് ടീ​മി​ന് മി​ക​ച്ച നേ​ട്ടം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​വൈ​ത്ത് താ​ര​ങ്ങ​ൾ ആ​റ് മെ​ഡ​ലു​ക​ൾ നേ​ടി. വ​നി​ത മ​ത്സ​ര​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ലീ​ലി​നും സ​ഫ അ​ബ്ദു​ല്ല​യു​മാ​ണ് കു​വൈ​ത്തി​നാ​യി മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്.

സ​ലീ​ൽ ഒ​രു സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി മെ​ഡ​ലും നേ​ടി​യ​പ്പോ​ൾ സ​ഹോ​ദ​രി സ​ഫ ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി. മെ​ഡ​ൽ നേ​ട്ട​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ കു​വൈ​ത്ത് വി​ന്റ​ർ ഗെ​യിം​സ് ക്ല​ബിന്റെ പി​ന്തു​ണ​യെ ന​ന്ദി അ​റി​യി​ച്ചു.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​ൻ, മാ​സി​ഡോ​ണി​യ, ബെ​ൽ​ജി​യം, ലാ​ത്വി​യ, ഗ്രീ​സ്, എ​സ്തോ​ണി​യ, പോ​ള​ണ്ട്, താ​യ്‌​ല​ൻ​ഡ്, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Sisters lift medals in free skiing championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.