Posted On
date_range Updated On
date_range മറൈൻ ഷൂട്ടിങ് റേഞ്ചിൽ തത്സമയ വെടിവെപ്പ് പരിശീലനം
കുവൈത്ത് സിറ്റി: മറൈൻ ഷൂട്ടിങ് റേഞ്ചിൽ ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ നാവികസേന തത്സമയ വെടിമരുന്ന് ഉപയോഗിച്ച് വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. റാസ് അൽ ജുലൈയയിൽ നിന്ന് 16.5 നോട്ടിക്കൽ മൈൽ കിഴക്കായി ഖറൂഹ് ദ്വീപിലേക്കും ആറ് നോട്ടിക്കൽ മൈൽ കിഴക്ക് ഉം അൽ മറാഡിം ദ്വീപിലേക്കും ഇത് വ്യാപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിവെപ്പ് പരിശീലന സമയത്ത് പ്രദേശം വഴി സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.