Posted On
date_range Updated On
date_range സുരക്ഷാപരിശോധന തുടരുന്നു; 64 പേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് താമസനിയമ ലംഘകർക്കെതിരെയുള്ള സുരക്ഷാപരിശോധന തുടരുന്നു. അബ്ബാസിയ, ഫർവാനിയ, ഷുവൈഖ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ സുരക്ഷാപരിശോധനയിൽ 64 താമസനിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 3009 പേരെ പൊലീസ് റെസ്ക്യൂ പട്രോളിങ് ടീം അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.