Posted On
date_range Updated On
date_range കടൽ വഴി മയക്കുമരുന്ന് കടത്ത്: രണ്ട് ഇറാനികൾ പിടിയിൽ
കുവൈത്ത് സിറ്റി: കടൽ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ രണ്ട് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കുവൈത്ത് സമുദ്ര പരിധിയിൽ ഒൗഹക്ക് സമീപം ബോട്ട് ചുറ്റിക്കറങ്ങുന്നത് മറൈൻ ഫോഴ്സ് വകുപ്പിെൻറ റഡാറിൽ പതിഞ്ഞതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 94 കിലോ ഹഷീഷ്, ഷാബു, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്ന് ഉൽപന്നങ്ങൾ കുവൈത്തിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു തങ്ങളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെയും തൊണ്ടിമുതലും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.