Posted On
date_range Updated On
date_range അമീറിെൻറ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കിരീടാവകാശി
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് കിരീടാവകാശിയും ആക്ടിങ് അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
സുഖവിവരങ്ങൾ അന്വേഷിച്ച സൗദിയിലെ സൽമാൻ രാജാവിനോടാണ് ശൈഖ് മിശ്അൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഭരണഘടനാനുസൃതമുള്ള അമീരി ഉത്തരവാദിത്തങ്ങൾ അമീർ താൽക്കാലികമായി കിരീടാവകാശിക്ക് നൽകിയിരുന്നു. ആരോഗ്യകാരണങ്ങളാൽ അമീറിന് വിശ്രമവും പരിചരണവും ആവശ്യമായ പശ്ചാത്തലത്തിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.