പൊടി കുറഞ്ഞു; കാറ്റ് തുടർന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച വൈകീട്ട് രൂപപ്പെട്ട പൊടിക്കാറ്റിന് തുല്യമായി ചൊവ്വാഴ്ചയും ശക്തമായ കാറ്റ്. വൈകീട്ടോടെ പ്രകടമായ കാറ്റ് കനത്ത ചൂടും വഹിച്ചാണെത്തിയത്. രാത്രിയും ചൂട് കാറ്റ് തുടർന്നു. വീശിയടിച്ച കാറ്റ് പുറത്തിറങ്ങുന്നവർക്ക് പ്രയാസം തീർത്തു. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ അന്തരീക്ഷത്തിൽ പൊടിനിറയുകയും കാഴ്ച മറക്കുകയും ചെയ്തിരുന്നു. പൊടിപടലങ്ങളും മോശം കാലാവസ്ഥയും ദൂരക്കാഴ്ച കുറയാൻ കാരണമാകുകയും വാഹനം ഓടിക്കുന്നവർക്ക് പ്രയാസം നേരിടുകയും ചെയ്തു. അതേസമയം, രാജ്യം വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വരും ദിവസങ്ങളിൽ ചൂട് ക്രമേണെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.