കുവൈത്ത് സിറ്റി: മലയാള സിനിമയിലെ പ്രമുഖ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വിയോഗത്തിൽ കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദു:ഖം രേഖപ്പെടുത്തി.
മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന് ഹാസ്യവും ഗൗരവമേറിയ കഥാപാത്രങ്ങളും ഒരുപോലെ അനശ്വരമാക്കിയ അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. 'ആദാമിന്റെ മകൻ അബു' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയ മികവ് മലയാള സിനിമയുടെ അഭിമാനമാണ്.
സലിം കുമാറിന്റെ വിയോഗം മലയാള സിനിമക്കും സാംസ്കാരിക കേരളത്തിനും തീരാനഷ്ടമാണെന്ന് കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് എന്നിവർ സംയുക്ത അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ സംഘടന പങ്കുചേരുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.