ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് സബാഹിയ വെസ്റ്റ് ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
സബാഹിയ വെസ്റ്റ് ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: സബാഹിയ വെസ്റ്റ് ആരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത കോവിഡ് വ്യാപനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എന്നാൽ, ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടും ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടും ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർഥിച്ചു. അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ 31 ആരോഗ്യ കേന്ദ്രങ്ങളുണ്ടെന്ന് മേധാവി ഡോ. അഹ്മദ് അൽ ശത്തി വ്യക്തമാക്കി. സബാഹിയ വെസ്റ്റ് ഹെൽത്ത് സെന്ററിനെ അദാൻ ആശുപത്രിയുമായി ബന്ധിപ്പിച്ച് ഇലക്ട്രോണിക് ഫോളോഅപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ ആറ് ആരോഗ്യ കേന്ദ്രങ്ങൾകൂടി വൈകാതെ തുറന്നുപ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.