കുവൈത്ത് സിറ്റി: റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് , 2022 അധ്യയനവർഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു.
റോക് മെംബർമാരുടെയും മെംബർമാരുടെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും മക്കൾക്കാണ് മെമന്റോയും കാഷ് അവാർഡുകളും വിതരണം ചെയ്തത്.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള പത്ത് വിദ്യാർഥികളാണ് അവാർഡിന് അർഹരായത്. പ്രസിഡന്റ് ഷബീർ മണ്ടോളിയുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് വിതരണ ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ട്രെയ്നറുമായ ടി.വി. അബ്ദുൽഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മോട്ടിവേഷനൽ സ്പീക്കർ ഷെർഷാദ് മാസ്റ്റർ കെ.പി ക്ലാസെടുത്തു. സി.കെ.ജി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.ഹുസൈൻ, റോക് വൈസ് ചെയർമാൻ നിസാർ എം.സി , സകരിയ പി.കെ എന്നിവർ സംസാരിച്ചു.
അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന കേരള തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഭാര്യാ മാതാവിന്റെ വിയോഗത്തിൽ അനുശോചിച്ചു.ശ്രീലക്ഷ്മി വി.ആർ, ഉമർ ശാമിൽ, സി.പി. സുഫിയാൻ, മുഹമ്മദ് സബാഹ്, അനീന വി.എ, നിഹ നസ്റിൻ, ഹഫീഫ ഷെറിൻ, മുഹമ്മദ് സയാൻ, ഫാത്തിമ ജസ്ന, നിയ ഫാത്തിമ എന്നിവരാണ് അവാർഡുകൾ കരസ്ഥമാക്കിയത്.
ഷെർഷാദ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, നിസാർ എം.സി, വി.പി. റുഹൈൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു .
റോക് മെംബർമാരായ സലാം സി.പി, മുജീബ് പൊന്നാനി , മജീദ് നടുക്കണ്ടി, സിറാജ് സി.പി എന്നിവർ സംബന്ധിച്ചു.
വൈസ് ചെയർമാൻ ഇസ്ഹാഖ് കൊയിലിൽ സ്വാഗതവും, റുഹൈൽ വി.പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.