Posted On
date_range Updated On
date_range അറ്റകുറ്റപ്പണി റോഡുകൾ അടച്ചിടും
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സാൽമിയയിൽ നിന്ന് ജഹ്റയിലേക്കുള്ള അഞ്ചാം റിങ് റോഡിലെ രണ്ട് പാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച വരെ പുലർച്ച 12 മുതൽ അഞ്ച് വരെയാണ് അടച്ചിടുക.
ശൈഖ് സായിദ് റോഡില്‍ നിന്ന് റോഡ് നമ്പര്‍ 55ലേക്കുള്ള ഭാഗത്തും റോഡ് പണികള്‍ നടക്കുന്നതിനാല്‍ പാത അടക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർ്ട്മെന്റ് അറിയിച്ചു. അടച്ചിടുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ആശ്രയിക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.