ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

ഇന്ത്യക്കാരുടെ തിരിച്ചുവരവ്​: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്ത​ൽ, കു​വൈ​ത്ത്​ ഇ​ഖാ​മ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ത്തി​നും കു​വൈ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​ട​ൻ അ​നു​വ​ദി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​നി​ങ്ങു​മാ​യ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​മു​ണ്ടെ​ങ്കി​ൽ ത​ത്സ​മ​യം പ​രി​ഹ​രി​ക്കു​മെ​ന്നും ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ പ​റ​ഞ്ഞു. വാ​ക്​​സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അം​ബാ​സ​ഡ​ർ ഉ​റ​പ്പു​ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.