Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: റോഡ് അടച്ചിടും
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയുടെ ഭാഗമായി അൽ സൂർ, ഖലീജ് സ്ട്രീറ്റുകൾ ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
ഷെറാട്ടൺ റൗണ്ട്എബൗട്ടിൽ നിന്ന് നാഷനൽ അസംബ്ലി ഇന്റർസെക്ഷൻ വരെ നീളുന്ന അൽ സൂർ സ്ട്രീറ്റിന്റെയും ഗൾഫ് റോഡിന്റെയും ഭാഗങ്ങളാണ് ഞായറാഴ്ച രാവിലെ ആറുവരെ ഭാഗികമായി അടച്ചിടുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കാനും ട്രാഫിക് അടയാളങ്ങൾ പാലിക്കാനും വകുപ്പ് അഭ്യർഥിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.