Posted On
date_range Updated On
date_range സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി; വൈദ്യുതി മുടങ്ങും
കുവൈത്ത് സിറ്റി: സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജ്യത്ത് ഒരാഴ്ചത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. മേയ് മൂന്നുവരെ നിശ്ചിത സമയങ്ങളിലാകും നിയന്ത്രണം. ഈ ദിവസങ്ങളിൽ വിവിധ സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കും. ഇതാണ് നിശ്ചിത സമയങ്ങളിലെ വൈദ്യുതി മുടക്കത്തിന് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. ജോലിയുടെ സ്വഭാവവും പുരോഗതിയും അനുസരിച്ച് അറ്റകുറ്റപ്പണി കാലയളവ് നീട്ടുകയോ കുറക്കുകയോ ചെയ്യാമെന്നും മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.