റെഡ് ആൻഡ് ബ്ലാക്ക് ക്രിക്കറ്റ് ടീമിന്റെ പുതിയ വർഷത്തേക്കുള്ള ജഴ്സി പ്രകാശന ചടങ്ങിൽ നിന്ന്
Posted On
date_range Updated On
date_range റെഡ് ആൻഡ് ബ്ലാക്ക് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ റെഡ് ആൻഡ് ബ്ലാക്കിന്റെ പുതിയ വർഷത്തെ ജഴ്സി പ്രകാശനം ചെയ്തു. കുവൈത്ത് ലുലു എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ ചാനലായ 'ലുലു മണി' ആണ് ഈ വർഷത്തെ ടീം സ്പോൺസർ. ലുലു എക്സ്ചേഞ്ച് മാനേജ്മെന്റ് പ്രതിനിധികൾ, റെഡ് ആൻഡ് ബ്ലാക്ക് പ്രസിഡന്റ് കെ.ആർ. രജീഷ് , മാനേജർ അൻവർ ഷാൻ, സന്ദീപ് പ്രഭാകരൻ, ഷിന്റോ ജോബ് എന്നിവർ പങ്കെടുത്തു.
'ലുലു മണി' സ്പോൺസർ ചെയ്യുന്ന റെഡ് ആൻഡ് ബ്ലാക്കിന്റെ പതിനാറാം സീസൺ ടൂർണമെന്റ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.