അബ്ദുൽ സലാം പെരുവള്ളൂർ, മുഹമ്മദ് എ.ജി, ഇല്യാസ് ബാഹസ്സൻ തങ്ങൾ
Posted On
date_range Updated On
date_range ഫഹാഹീൽ ദാറുത്തഅ്ലീമിൽ ഖുർആൻ മദ്റസ ഭാരവാഹികൾ
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ ദാറുത്തഅ്ലീമിൽ ഖുർആൻ മദ്റസക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഫൈസൽ ടി.വി അധ്യക്ഷത വഹിച്ചു.കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു.കേന്ദ്ര പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഫൈസൽ ചാനേത്ത് സ്വാഗതവും സയ്യിദ് ഇല്യാസ് ബാഹസ്സൻ തങ്ങൾ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: അബ്ദുൽ സലാം പെരുവള്ളൂർ (പ്രസി), മുഹമ്മദ് എ.ജി (ജന. സെക്ര), ഇല്യാസ് ബാഹസ്സൻ തങ്ങൾ (ട്രഷ), ഫൈസൽ ടി.വി, ഫൈസൽ ചാനേത്ത്, മുഷ്താഖ് നഹ, അബ്ദുൽ റഷീദ് മസ്താൻ (വൈ.പ്രസി), തസ്‌ലീം ചക്കരക്കൽ,നാസർ കാപ്പാട്,സമീർ പാണ്ടിക്കാട്, അബ്ദു ഏലായി (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.