ഖത്തർ മന്ത്രിസഭ യോഗം
Posted On
date_range Updated On
date_range കിരീടാവകാശിക്ക് ഖത്തർ മന്ത്രിസഭയുടെ അഭിനന്ദനം
കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയായി നിയമിതനായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് ഖത്തർ മന്ത്രിസഭയുടെ അഭിനന്ദനം. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ അമീരി ദിവാനിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് ആശംസകൾ അറിയിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു. വിവിധ രാഷ്ട്രത്തലവന്മാരും മന്ത്രിമാരും ദേശീയ നേതാക്കളും രാജ്യത്തെ വിവിധ വകുപ്പ് മേധാവികളും കിരീടാവകാശിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.