കുവൈത്ത് സിറ്റി: കുവൈത്തിൽ 2022 വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് ശനി (പുതുവർഷം), ഫെബ്രുവരി 25 വെള്ളി (ദേശീയദിനം), ശനി ഫെബ്രുവരി 26 (വിമോചന ദിനം), ഞായർ ഫെബ്രുവരി 27 (ദേശീയ, വിമോചന ദിനം വെള്ളിയാഴ്ചക്ക് പകരം), ഫെബ്രുവരി 28 തിങ്കൾ (ഇസ്റാഅ് മിഅ്റാജ്), മേയ് ഒന്ന് ഞായർ (റമദാൻ അവസാന ദിനം), മേയ് രണ്ട് തിങ്കൾ (ഈദുൽ ഫിത്ർ), മേയ് മൂന്ന് ചൊവ്വ (രണ്ടാം പെരുന്നാൾ), മേയ് നാല് ബുധൻ (മൂന്നാം പെരുന്നാൾ), മേയ് അഞ്ച് വ്യാഴം (പൊതു അവധിക്കും വെള്ളിയാഴ്ചക്കും ഇടയിലെ വിശ്രമദിനം), ജൂലൈ എട്ട് വെള്ളി (അറഫ ദിനം), ജൂലൈ ഒമ്പത് ശനി (ബലി പെരുന്നാൾ), ജൂലൈ പത്ത് ഞായർ (രണ്ടാം പെരുന്നാൾ), ജൂലൈ 11 തിങ്കൾ (മൂന്നാം പെരുന്നാൾ), ജൂലൈ 12 ചൊവ്വ (വെള്ളിയാഴ്ചക്ക് പകരം), ജൂലൈ 30 ശനി (ഹിജ്റ വർഷാരംഭം), ഒക്ടോബർ എട്ട് ശനി (നബിദിനം).
ശനിയാഴ്ചകളിൽ വരുന്ന പൊതുഅവധികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നില്ല. ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാൽ ഇത്തവണ പുതുവർഷത്തിന് പ്രത്യേക അവധി ഇല്ല. വെള്ളി, ശനി ദിനങ്ങളിൽ പൊതു അവധികൾ വന്നാൽ പകരം മറ്റൊരു ദിവസം അവധി നൽകുക എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പതിവ്. അതേസമയം ദേശീയ ദിനമായ ഫെബ്രുവരി 25 വെള്ളിയാഴ്ച ആയതിനാൽ പൊതു അവധി ഫെബ്രുവരി 27 ഞായറാഴ്ചയിലേക്ക് നീട്ടിനൽകും. ഫെബ്രുവരി 28 തിങ്കളാഴ്ചത്തെ അവധി കൂടി ഇതിനോട് ചേർന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.