Posted On
date_range Updated On
date_range സാധനങ്ങള്‍ കടയുടെ പുറത്ത് വിപണനം ചെയ്യുന്നതിന് വിലക്ക്
കുവൈത്ത് സിറ്റി: സാധനങ്ങള്‍ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നത് വിലക്കി വാണിജ്യ മന്ത്രാലയം. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലറ്റുകളുടെയും പുറത്ത് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധമായ ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിച്ചു. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.