കൊല്ലം ജില്ല പ്രവാസി സമാജം വർണം 21 വിജയികൾ ട്രോഫികളുമായി ഭാരവാഹികൾക്കൊപ്പം
വർണം ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകി
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം സംഘടിപ്പിച്ച വർണ്ണം 21 ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷം, ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാമത് വാർഷികം, തിരുവോണാഘോഷം എന്നിവയുടെ ഭാഗമായി ബദർ അൽ സാമാ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസിഡൻറ് സലിം രാജിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം പറഞ്ഞു.
ട്രഷറർ തമ്പി ലൂക്കോസ് ആശംസകളർപ്പിച്ചു. ആർട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ നന്ദി പറഞ്ഞു. സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, ജോയൻറ് ട്രഷറർ സലിൽ വർമ, സജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.