പ്രൈം വണ്‍ ഗ്രൂപ് കമ്പനിയിൽ നടന്ന ആഘോഷം
പ്രൈംവണ് ഗ്രൂപ് സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രൈം വണ്‍ ഗ്രൂപ്. കമ്പനി സീനിയർ ടെക്നിക്കൽ മാനേജർ പ്രമോദ് ബോണ്ടെ, ഫിനാൻസ് മാനേജർ സത്താർ കുന്നിൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
കേക്ക് മുറിക്കുകയും മധുര പലഹാര വിതരണവും നടത്തി. ഐക്യവും സമഗ്രതയും വിളിച്ചോതുന്ന രീതിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തോടും സംസ്കാരത്തോടുമുള്ള ഊഷ്മളതയും സൗഹൃദവും പരിപാടിയിൽ പങ്കുവെച്ചു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള ജീവനക്കാരുടെ സഹായവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.