പ്രവാസി വെൽഫെയർ കുവൈത്ത് കരിയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കരിയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഉപകാരപ്രദമായ വിവിധ സെഷനുകൾ വർക്ക്‌ഷോപ്പിൽ ഒരുക്കി.

‘ഫലപ്രദമായ ആശയവിനിമയം’ എന്ന വിഷയത്തിൽ ലൈഫ് കോച്ചും ട്രൈനറും സിജി കുവൈത്ത് ചാപ്റ്റർ സീനിയർ റിസോഴ്സ് പേഴ്സണുമായ സമീർ മുഹമ്മദ് കോക്കൂർ ക്ലാസ് നയിച്ചു. സി.വി ക്ലിനിക്, കരിയർ കൗൺസിലിംഗ് സ്സെഷനുകളിൽ സനൂജ് സുബൈർ, സിറാജ് അബൂബക്കർ, അൻവർ ഷാജി, നയീം എൽ.വി എന്നിവർ പങ്കെടുത്തവരുടെ ബയോഡാറ്റ വിലയിരുത്തി ആവശ്യമായ തിരുത്തലുകളും തൊഴിൽ മേഖലകളിലെ അവസരങ്ങൾ, കരിയർ ആസൂത്രണം, സ്കിൽ വികസനം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളും നൽകി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ വർക്ക്‌ഷോപ്പ് പ്രവാസി വെൽഫയർ കുവൈത്ത് പ്രസിഡന്റ്‌ റഫീഖ് ബാബു പൊൻമുണ്ടം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു ആശംസകൾ നേർന്നു. കരിയർ സെൽ കൺവീനർ ജവാദ് കെ.എം സ്വാഗതവും വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞ് പാപ്പച്ചൻ നന്ദിയും പറഞ്ഞു. സഫ്‌വാൻ, അഷ്‌കർ മാളിയേക്കൽ, ജസീൽ ചെങ്ങളാൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Pravasi Welfare Kuwait organized a career workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.