Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഞായറാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിയിൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ മറിമായം കലാകാരൻമാർ ഒരുക്കുന്ന കലാവിരുന്ന് മുഖ്യാകർഷണമാണ്. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. റസ്റ്ററന്റ് കഫ്റ്റീരിയ മേഖലകളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും.
കുവൈത്തിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിച്ചേർന്ന കലാകാരൻമാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.