ഓണനിലാവ് -2022 ഫ്ലെയറുമായി പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകർ
പ്രതീക്ഷ കുവൈത്ത് 'ഓണനിലാവ്'ഫ്ലെയർ പ്രകാശനം
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്തിന്റെ ഓണനിലാവ് - 2022 ഫ്ലെയർ ജനറൽ കൺവീനർ ബൈജു, അബ്ബാസിയ യൂനിറ്റ് കൺവീനർ സുരേഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തു.പ്രസിഡന്റ് ബിജു പാലോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മനോജ് കോന്നി, ജനറൽ സെക്രട്ടറി ജ്യോതി പാർവതി, പ്രോഗ്രാം ജോയിൻ കൺവീനർ വിജോ പി. തോമസ്, യൂനിറ്റ് സെക്രട്ടറിമാരായ സി. ജോയ് തോമസ്, ആര്യ, സുനിൽ കൃഷ്ണ, പ്രീതി ജോൺ, ചിന്നു റോയ്, ഉഷ കുഞ്ഞുമോൻ, സീന എന്നിവർ പങ്കെടുത്തു. ട്രഷറർ ബിനോയി നന്ദി പറഞ്ഞു.
നവംബർ 25ന് അബ്ബാസിയ ആർട്ട് സർക്കിളിൽ നടക്കുന്ന ഓണനിലാവിൽ വിസ്മയ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, മജീഷ്യൻ വിനോദ് ടച്ച് റിവറിന്റെ മാജിക് ഷോ, ജഡായു ബീറ്റ്സ്, പൊലിക കുവൈത്ത് കലാസമിതികളുടെ നാടൻ പാട്ട്, സ്മൃതി ആർട്സ് അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം, മുദ്ര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് എന്നിവ ഉണ്ടായിരിക്കും. ഓണസദ്യ, പുലികളി, ചെണ്ടമേളം എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.