കുവൈത്ത് റേസർ നാസർ അൽ ഖദ്ര ട്രോഫിയുമായി
Posted On
date_range Updated On
date_range പവർബോട്ടിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് ഒന്നാം സ്ഥാനം
കുവൈത്ത് സിറ്റി: ബെൽജിയത്തിൽ നടന്ന പവർ ബോട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് റേസർ നാസർ അൽ ഖദ്രക്ക് ഒന്നാം സ്ഥാനം. അൽ ഖദ്രയുടേത് മികച്ച നേട്ടമാണെന്നും ഇത് കുവൈത്ത് ടീമിന്റെ ആദ്യ ചവിട്ടുപടിയാണെന്നും കുവൈത്ത് സീ സ്പോർട് ക്ലബ് പവർ ബോട്ടിങ്, വേക്ക്ബോർഡ് കമ്മിറ്റി മേധാവി അലി അൽ ഷിമാലി പറഞ്ഞു. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും വ്യക്തമാക്കി. നിരവധി ലോകോത്തര മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ നാസർ അൽ ഖദ്ര മാത്രമാണ് അറബ് മേഖലയിൽനിന്ന് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.