തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ കു​വൈ​ത്ത്​:  ‘പൂ​രം 2017’ മേ​യ്​ 12ന്​ ​അ​ബ്ബാ​സി​യ​യി​ൽ

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഒാഫ് കുവൈത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ‘പൂരം 2017’ അബ്ബാസിയ പാകിസ്താൻ സ്കൂളിൽ മേയ് 12 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 10 വരെ വിപുലമായി ആഘോഷിക്കുന്നു. കലാഭവൻ മണിയോടുള്ള ആദരസൂചകമായി നടത്തുന്ന നാടൻപാട്ട് മത്സരം, സിനിമാറ്റിക് ഡാൻസ്, ബേബി ഷോ, ഫാഷൻ ഷോ, ഹെയർ സ്റ്റൈലിങ്, പായസം, വെജിറ്റബിൾ സലാഡ് എന്നീ മത്സരങ്ങൾ പൊതുവായും നാടോടിനൃത്ത മത്സരം അംഗങ്ങൾക്കായും നടത്തുന്നു.

കാഷ് അവാർഡും ട്രോഫിയും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് സമ്മാനിക്കും. സാംസ്കാരിക സമ്മേളനത്തോടൊപ്പം വിവിധ ഏരിയകളിൽനിന്നുള്ള അംഗങ്ങൾ അണിനിരത്തുന്ന കലാ മത്സരങ്ങളുമുണ്ടാവും. മത്സരത്തിൽ പെങ്കടുക്കാനും മറ്റ് വിശദ വിവരങ്ങൾക്കും www.thrissurassociation.org എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ trassk@thrissurassociation.org എന്ന മെയിൽ വഴി ബന്ധപ്പെടുകയോ ചെയ്യണം.

Tags:    
News Summary - pooram,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.