ഫാത്തിമ നഹാൻ, ലിയാന ഇസ്സ, ഫാത്തിമ റഷീദ്, ഷെസ നൗഷാദ്
Posted On
date_range Updated On
date_range ഐവ ഫഹാഹീൽ ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വുമൻസ് അസോസിയേഷൻ (ഐവ), ഫഹാഹീൽ ഏരിയ ഗേൾസ് വിങ് കുട്ടികൾക്കായി ഖുർആൻ മനഃപാഠ മത്സരം നടത്തി. സൂറത്തുൽ വാഖിഅ അടിസ്ഥാനമാക്കി ഓൺലൈനായാണ് മത്സരം നടത്തിയത്. ഫാത്തിമ നഹാൻ ഒന്നാം സ്ഥാനത്തിനും ലിയാന ഇസ്സ രണ്ടാം സ്ഥാനത്തിനും ഫാത്തിമാ റഷീദ്, ഷെസ നൗഷാദ് എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ഷഹദ നൗഷാദ്, ഷിഫ ബഷീർ എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ഗേൾസ് വിങ് ഏരിയ കൺവീനർ റംല റഷീദ്, ഷിജി നിസാമുദ്ദീൻ, അഫീഫ ഉസാമ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.