അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range അപകടത്തിൽ ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: ഫഹാഹീൽ എക്സ്പ്രസ് വേയിലുണ്ടായ കൂട്ടിയിടിയിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഫഹാഹീൽ എക്സ്പ്രസ്വേയിൽ അൽ ഫുനൈറ്റീസ് ഏരിയക്ക് എതിർവശത്താണ് അപകടമെന്ന് ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.